വിദ്യാരംഗം എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍ SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE.......... പുതിയ പാഠപുസ്തകങ്ങള്‍ പ്രധാനതാള്‍ സ്കൂള്‍വാര്‍ത്ത ബ്ലോഗ്‌ടീം വീഡിയോ ചിത്രശാല കവിതകള്‍ ജീവചരിത്രം സൃഷ്ടി 8,9, 10 മുന്‍വര്‍ഷ ചോദ്യങ്ങള്‍ Feb 14, 2017 എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷ - ഉത്തരസൂചിക എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷയുടെ ഉത്തരസൂചിക ആവശ്യപ്പെട്ടുകൊണ്ട് നിരവധി അദ്ധ്യാപക സുഹൃത്തുക്കള്‍ വിളിക്കുകയുണ്ടായി. അവരുമായി ചര്‍ച്ചചെയ്ത് ഉത്തരസൂചിക തയ്യാറാക്കുകയാണ് ചെയ്തത്. കൂടുതല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.. അടിസ്ഥാനപാഠാവലി കേരളപാഠാവലി 3 comments: ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍ ലേബലുകള്‍: ഉത്തരസൂചിക Jan 20, 2017 അമ്മയുടെ എഴുത്തുകള്‍ - ഒരുനിരീക്ഷണം മാതൃഭാഷയുടെ മഹത്വവും മാതൃത്വത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന കവിതയാണ് ശ്രീ. വി. മധുസൂദനന്‍ നായരുടെ 'അമ്മയുടെ എഴുത്തുകള്‍'. അകത്തും പുറത്തും കനിവുനഷ്ടപ്പെടുന്ന ആധുനിക ജീവിതത്തില്‍ അതു പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് കവി ചെയ്യുന്നത്. ആധുനികകാലത്ത് ജീവിതത്തിലും ഭാഷയിലും നടക്കുന്ന അധിനിവേശത്തിന്റെ വഴികള്‍ തുറന്നുകാണിക്കുകയാണ് 'അമ്മയുടെ എഴുത്തുകളിലൂടെ കവി ചെയ്യുന്നത്'. വീടിനു മോടികൂട്ടുന്നതിനിടയില്‍ അലമാരയില്‍ അടുക്കിവച്ചിരുന്ന അമ്മയുടെ എഴുത്തുകള്‍ കവിയിലുണര്‍ത്തുന്ന ചിന്തകളാണ് ഈ കവിതയില്‍ ആവിഷ്കരിക്കുന്നത്. 'അമ്മയുടെ ചിന്മുദ്രയാണീ എഴുത്തുകള്‍' എന്നാണ് കവി ആ എഴുത്തുകളെക്കുറിച്ച് പറയുന്നത്. 'ചിന്മുദ്ര' ജ്ഞാനമുദ്രയാണ്. ദൈവികമായ അറിവുകളെ സൂചിപ്പിക്കുന്ന മുദ്രയാണത്. അമ്മയ്ക്ക് തലമുറകളിലൂടെ കൈമാറിക്കിട്ടിയതും അമ്മ ജീവിതാനുഭവങ്ങളിലൂടെ നേടിയതുമായ അറിവുകള്‍ മുഴുവനും അവര്‍ കത്തുകളുലൂടെ മകന് പകര്‍ന്നുകൊടുത്തു. അതുകൊണ്ടാവാം കവി ആ കത്തുകളെ അമ്മതന്‍ ചിന്മുദ്രകള്‍ എന്നു വിശേഷിപ്പിച്ചത്. ആ കത്തുകളെ 'തന്‍മകനായിപകര്‍ന്ന പാല്‍മുത്തുകള്‍' എന്നും വിശേഷിപ്പിക്കുന്നുണ്ട്. അമ്മ കുഞ്ഞിന് ആരോഗ്യവും ആയുസ്സും ലഭിക്കുന്നതിനുവേണ്ടി മുലപ്പാല്‍ പകര്‍ന്നുകൊടുക്കുന്നതുപോലെ ബുദ്ധിയും മനസ്സും വികസിച്ച് സംസ്കാരം നേടുന്നതിനായി കത്തുകളിലൂടെ അറിവ് പകര്‍ന്നുകൊടുക്കുകയാണ് ചെയ്യുന്നത്. അമ്മ പകര്‍ന്നുകൊടുക്കുന്ന മുലപ്പാലിലൂട കുഞ്ഞിന് ശാരീരികമായ ശക്തി പകരുന്നതുപോലെ അമ്മ മാതൃഭാഷയിലൂടെ പകര്‍ന്നു കൊടുക്കുന്ന അറിവുകളിലൂടെ കുഞ്ഞ് മാനസികവും ബുദ്ധിപരവുമായ ശക്തിനേടുന്നു. തുടര്‍ന്നു വായിക്കുക 6 comments: ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍ ലേബലുകള്‍: കവിതാപഠനം Nov 5, 2016 വൈലോപ്പിള്ളി കവിതകള്‍ - കവിതയുടെ മൃത്യഞ്ജയം ഒമ്പതാം ക്ലാസ്സിലെ കേരളപാഠാവലി മൂന്നാം യൂണിറ്റിലെ 'കവിതയുടെ മൃത്യുഞ്ജയം' എന്ന ലേഖനം ക്ലാസ്സിലവതരിപ്പിക്കുന്നതിന് വൈലോപ്പിള്ളിക്കവിതകളിലുടെ ഒരു ഹ്രസ്വസഞ്ചാരമെങ്കിലും നടത്താതെ വയ്യ. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ സാമാഹാരത്തില്‍ എം എന്‍ വിജയന്‍ മാഷ് എഴുതിച്ചേര്‍ത്ത ഈ ലേഖനം ധാരാളം കവിതകളെ നേരിട്ടും പരോക്ഷമായും പ്രതിപാദിക്കുന്നുണ്ട്. എല്ലാ അദ്ധ്യാപകര്‍ക്കും ഈ കവിതകളെല്ലാം സമാഹരിച്ച് പഠനം നടത്തുക സുസാധ്യമല്ല. അതുകൊണ്ട് അവയില്‍ പ്രധാനപ്പെട്ട ഏതാനും കവിതകള്‍ താഴെയുള്ളലിങ്കില്‍ pdf രൂപത്തില്‍ നല്‍കിയിട്ടുണ്ട്. ഈ കവിതകള്‍ ക്ലാസ്സ്മുറിയില്‍ പ്രയോജനപ്പെടുത്തുമല്ലോ. മാമ്പഴം, പടയാളികള്‍, ജലസേചനം, മലതുരക്കല്‍, വര്‍ക്കത്തുകെട്ട താറാവ്, ഭേരി, പുതിയ കാഴ്ചപ്പാട്, ചേറ്റുപുഴ. കന്നിക്കൊയ്ത്ത്, ഇരുളില്‍, കുടിയൊഴിക്കല്‍, 2 comments: ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍ ലേബലുകള്‍: കവിത, കവിതാപഠനം Sep 2, 2016 ശബ്ദവീചികളിലൂടെ കണ്ണമ്മ -'കുപ്പിവളകള്‍' ഒരാസ്വാദനം ''ചെറുവള്ളം തുഴയുന്നതും ഞാനാസ്വദിക്കുന്നു. നിലാവുള്ള രാത്രികളിലാണ് ഞാനത് ഏറെ ഇഷ്ടപ്പെടുന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ ചിരിച്ചേക്കും. നമുക്ക് പിന്തുടരാന്‍ പാതകളില്‍ വെളിച്ചം വിതറിക്കൊണ്ട്, ആകാശത്തിനപ്പുറത്തെ പൈന്‍മരങ്ങള്‍ ക്കിടയിലേക്കു കയറി, പതുക്കെ സ്വര്‍ഗ്ഗത്തിനു കുറുകെ ഒളിഞ്ഞൊളിഞ്ഞു പോകുന്ന ചന്ദ്രനെ എനിക്കു കാണാന്‍ പറ്റില്ലെന്നതു വാസ്തവമാണ്. പക്ഷേ, തലയിണയിലേക്ക് ചാരിക്കിടന്ന് കൈകള്‍ വെള്ളത്തില്‍ മുക്കിയിടുമ്പോള്‍, അവള്‍ കടന്നുപോകവേ, ആ വസ്ത്രങ്ങളുടെ പ്രഭ ഞാന്‍ അനുഭവിക്കുന്നതായി സങ്കല്പിക്കാറുണ്ട്.'' -ഹെലന്‍ കെല്ലര്‍ (The Story of My Life) കാഴ്ചകള്‍ അന്യമായ കണ്ണമ്മയുടെ ശബ്ദലോകത്തെ പരിചയപ്പെടുത്തുന്ന കഥയാണ് സാറാ തോമസിന്റെ 'കുപ്പിവളകള്‍'. അനാഥാലയത്തിന്റെ ഒറ്റപ്പെടലിലും വീര്‍പ്പുമുട്ടലിലും ജീവിതത്തിന്റെ പ്രസാദാത്മകത പാടേ നഷ്ടപ്പെട്ട കണ്ണമ്മയ്ക്ക് ബാഹ്യലോകവുമായി പൊരുത്തപ്പെടാനാവുന്നില്ല. ഒരിക്കല്‍ അനാഥാലയത്തിലെത്തിയ അതിഥിയില്‍ നിന്നും പുതുവസ്ത്രം സ്വീകരിച്ച് നിസ്സംഗതയോടെ മടങ്ങുമ്പോള്‍ കൂട്ടുകാര്‍ പറഞ്ഞ് അവരുടെ മകളുടെ കയ്യിലെ കുപ്പിവളകളെക്കുറിച്ച് അറിയുന്നു. പള്ളിയില്‍ കുര്‍ബാന സമയത്ത് കേട്ട കുപ്പിവളകളുടെ കിലുക്കം അവളോര്‍ക്കുന്നു. കണ്ണമ്മയുടെ വിഷാദപൂര്‍ണ്ണമായ ചിന്തകള്‍ക്കിടയില്‍ അതിഥിയുടെ മകളായ റോസിമോള്‍ ഒരു സ്നേഹസമ്മാനമായി തന്റെ കുപ്പിവളകള്‍ ഊരി കണ്ണമ്മയെ അണിയിക്കുന്നു. കുപ്പിവളകളുടെ കിലുക്കം കണ്ണമ്മയ്ക്ക് ആഹ്ലാദം പകരുന്നു. 'കുപ്പിവളകളുടെ മന്ദ്രനാദം കേള്‍ക്കുന്ന തിരക്കില്‍ അവള്‍ മറ്റെല്ലാം മറന്നുപോയിരുന്നു' എന്ന് കഥ അവസാനിക്കുന്നു. തുടര്‍ന്നു വായിക്കുക 2 comments: ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍ ലേബലുകള്‍: കഥാപഠനം Jul 5, 2016 വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം - സ്ഥലത്തെ പ്രധാന സുല്‍ത്താന്‍ ''ദാഹിച്ചുവലഞ്ഞുവരുന്ന ഒരു മൃഗത്തിന് വെള്ളം കൊടുക്കുന്നത് ഒരു പ്രാര്‍ത്ഥന. ഒരു ചെടിയോ വൃക്ഷമോ നട്ട് വെള്ളമൊഴിച്ചു വളര്‍ത്തുന്നതും പ്രാര്‍ത്ഥന. ഒരു പുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കുന്നതും പ്രാര്‍ത്ഥന. വിശന്നു പൊരിഞ്ഞു വരുന്ന മനുഷ്യന് ആഹാരം കൊടുക്കുന്നതും പ്രാര്‍ത്ഥന. ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും പ്രാര്‍ത്ഥന. ജീവികളെ സന്തോഷിപ്പിക്കുന്നതും പ്രാര്‍ത്ഥന. രാവിന്റെയും പകലിന്റെയും ഭീതികളില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്നപേക്ഷിക്കുന്നതും പ്രാര്‍ത്ഥന. അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം.'' - വൈക്കം മുഹമ്മദ് ബഷീര്‍ തലയോലപ്പറമ്പെന്ന കൊച്ചു ഗ്രാമത്തെ വിശ്വസാഹിത്യത്തോളം വളര്‍ത്തിയത് ജീവിതത്തെത്തന്നെ പ്രാര്‍ത്ഥനയായിക്കണ്ട ബഷീര്‍ എന്ന വന്‍മരമാണെന്ന് നിസ്സംശയം പറയാം. ജീവിതവും സാഹിത്യവും തമ്മിലുള്ള അകലവും ജീവിതഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലവും ഇല്ലാതാക്കിയ എഴുത്തുകാരന്‍. പുതിയ പദാവലികളും ശൈലികളും മലയാളത്തിന് സമ്മാനിച്ച മഹാപ്രതിഭ. ബഷീര്‍ മലയാളമനസ്സിന്റെ ഭാഗംതന്നെയാണ്. ബഷീര്‍കൃതികള്‍ വായിക്കാത്തവര്‍ പോലും ആ കഥാപാത്രങ്ങളേയും കഥാപ്രപഞ്ചത്തേയും അറിയുന്നു. തന്റെ കൃതികളെക്കാള്‍ വലുതായ ആ വ്യക്തിമഹത്വം തിരിച്ചറിയുന്നു. തുടര്‍ന്നു വായിക്കുക 12 comments: ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍ ലേബലുകള്‍: അനുസ്മരണം, ലേഖനം Older Posts Home Subscribe to: Posts (Atom) നിങ്ങള്‍ക്കും പങ്കുചേരാം ബ്ലോഗിലേക്ക് സ്വന്തമായ രചനകള്‍ ക്ഷണിക്കുന്നു. കുട്ടികളുടെയും അധ്യാപകരുടെയും രചനകള്‍ വേണ്ട പ്രാധാന്യത്തോടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. രചനകള്‍ അയയ്ക്കേണ്ട വിലാസം : vidyaramgam@gmail.com വിക്ടേഴ്സ് ലൈവ് വിക്ടേഴ്സ് ലൈവ് Go to School Wiki Fonts Download reading problem CLICK HERE malayalam fonts സന്ദര്‍ശകര്‍ 1196474 പിന്തുടരുന്നവര്‍ ബ്ളോഗിൽ ഇതുവരെ ▼ 17 (2) ▼ February (1) എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷ - ഉത്തരസൂചിക ► January (1) ► 16 (17) ► 15 (12) ► 14 (19) ► 13 (20) ► 12 (40) ► 11 (140) ► 10 (129) ഇന്നത്തെ വാര്‍ത്തകള്‍ Error loading feed. നഖ്ശബന്ദിയ്യ ത്വരീഖത്ത് കേന്ദ്രകമ്മിറ്റിയുടെ 17ാമത് സമൂഹ വിവാഹം; 186 യുവതീ - യുവാക്കള്‍ വിവാഹതിരായി ഡ്രോണ്‍ പേടിയില്‍ അമേരിക്ക, പുതിയ ആയുധങ്ങള്‍ പണിപ്പുരയില്‍ ശശീന്ദ്രന് മന്ത്രിയാകാന്‍ കേസ് കഴിയുന്നത് വരെ കാത്തിരിക്കണം പാകിസ്താനില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് താല്‍ക്കാലിക നിരോധനം കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് വി.എസ്; മുഖ്യമന്ത്രിക്ക് കത്തുനല്‍കി പഠനസഹായ ബ്ലോഗുകള്‍ ഇംഗ്ലീഷ് പഠനബ്ലോഗ് മലയാളം ഐക്യവേദി കാവ്യംസുഗേയം ജീവശാസ്ത്ര ജാലകം രസതന്ത്രബ്ലോഗ് എന്റെ മലയാളം പുനത്തില്‍ ടൈംസ് പച്ചമലയാളം ഫിസിക്സ് അദ്ധ്യാപകന്‍ ഫിസിക്സ് ബ്ലോഗ്‌ എസ് ആര്‍ ജി മലയാളംബ്ലോഗ്‌ ഇംഗ്ലീഷ് ബ്ലോഗ്‌ മാത്സ് ICT Blog മാത്സ് ബ്ലോഗ്‌ ഹിന്ദി ബ്ലോഗ്‌ ഇമെയില്‍ വഴി പിന്തുടരുക പത്താം തരം മുന്‍വര്‍ഷ ചോദ്യങ്ങള്‍ AT Unit 1 കാലിലാലോലം ചിലമ്പുമായ് മലയാളം ടൈപ്പിംഗ് മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക. vidyarangam മലയാളം കീബോര്‍ഡ് ഭാഗം1 മലയാളം കീബോര്‍ഡ് ഭാഗം2 വിഭാഗങ്ങള്‍ ICT Resources Std IX (2) ICT Resources Std X (22) ICT Resources Std X 2016 (1) S S L C ചോദ്യമാതൃകകള്‍ (3) Std 8 ICT Resource (1) Std IX ICT Notes (1) Std IX ICT Work Sheet (3) Std X ICT Work Sheet (2) അനുഭവക്കുറിപ്പ് (4) അനുസ്മരണം (9) അറിയിപ്പുകള്‍ (1) ആട്ടക്കഥാസാഹിത്യം (5) ആശംസകള്‍ (1) ആസൂത്രണങ്ങള്‍ (7) ആസൂത്രണങ്ങള്‍ Std IX (6) ആസൂത്രണങ്ങള്‍ Std VIII (1) ആസൂത്രണങ്ങള്‍ Std X (8) ആസ്വാദനം (4) ഉത്തരങ്ങള്‍ (2) ഉത്തരസൂചിക (1) ഓര്‍മ്മക്കുറിപ്പ് (6) കഥ (17) കഥാപഠനം (14) കഥാപാത്രനിരൂപണം (2) കവിത (87) കവിതാപഠനം (17) കവിതാലാപനം (1) കുറിപ്പുകള്‍ (1) ചലച്ചിത്ര ആസ്വാദനം (11) ജീവചരിത്രം (1) ഡോക്ക്യുമെന്ററി (1) തിരക്കഥ (1) തുള്ളല്‍പ്പാട്ട് (2) തുള്ളല്‍സാഹിത്യം (5) ദണ്ഡകം (1) ദിനാചരണം (1) നമ്മുടെ സാഹിത്യം (8) നര്‍മ്മലേഖനം (3) നാടകസാഹിത്യം (1) നോവല്‍ പരിചയം (1) പഠന വീഡിയോ (4) പഠനപ്രവര്‍ത്തനം (6) പഠനസഹായി പത്താംതരം (1) പരിസ്ഥിതി (1) പലവക (4) പാഠപുസ്തകം (1) പാഠവിശകലനം (2) പുസ്തകപരിചയം (1) പ്രതികരണം (2) മാതൃകാചോദ്യങ്ങള്‍ (22) മുടിയേറ്റ് (1) യാത്രാവിവരണം (4) യൂണിറ്റ് സമഗ്രാസൂത്രണം 2016-17 (1) ലേഖനം (22) വായനക്കുറിപ്പ് (6) വാര്‍ത്ത (9) വാര്‍ഷികാസൂത്രണം (1) വിജ്ഞാനം (17) വ്യാകരണം (2) ശീര്‍ഷകത്തിന്റെ ഔചിത്യം (1) സാങ്കേതികം (3) ഹ്രസ്വചിത്രം (1) Picture Window theme. Powered by Blogger.
പോസ്റ്റുകളൊന്നുമില്ല.
പോസ്റ്റുകളൊന്നുമില്ല.